Search This Blog

article


റോക്ക് ആന്‍ഡ് റോള്‍ രാജാവിന്റെ കാര്‍ ലേലത്തിന്


Posted on: 14 Sep 2010




'റോക്ക് ആന്‍ഡ് റോള്‍ രാജകുമാരന്‍', 'ദി കിംഗ്' ഇരുപതാം നൂറ്റാണ്ടിന്റെ പ്രിയപ്പെട്ട അമേരിക്കന്‍ ഗായകന്‍, എല്‍വിസ് പ്രിസ്‌ലിക്ക് അങ്ങിനെ വിശേഷണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഗാനങ്ങള്‍ക്ക് പുറമെ പ്രിസ്‌ലിക്ക് ജീവനോളം പ്രിയമുളള മറ്റൊന്നു കൂടെയുണ്ടായിരുന്നു - കാറുകള്‍.







കാസറ്റുകളുടെയും സിഡികളുടെയും ശേഖരമെന്നതുപോലെ പ്ര്‌സ്‌ലി കാറുകളും ശേഖരിയ്ക്കുമായിരുന്നു. അതിലൊരു അപൂര്‍വ നിധിയാണ് ഇംഗ്ലന്‍ഡിലെ സറെയിലുളള ബോണ്‍ഹാംസ് ലേല കേന്ദ്രത്തില്‍ ഇപ്പോള്‍ ലേലത്തിന് എത്തിയിരിക്കുന്നത്. ഒരു സ്ലേറ്റ് ബ്ലൂ മെഴ്‌സിഡസ് ബെന്‍സ് 600. വിന്റേജ് കാറുകളുടെ ലേലത്തിന്റെ പേരില്‍ പ്രശസ്ഥമായ ലേല കേന്ദ്രമാണ് ബോണ്‍ഹാംസ് മോട്ടോറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ്.



സാധാരണയായി പിന്‍ക് കാഡിലാക്ക് കാറുകളില്‍ മാത്രമാണ് പ്രിസ്‌ലി യാത്ര ചെയ്യാറുളളതെങ്കിലും ഈ 1970 മോഡല്‍ മെര്‍ക്കിനും ഒരു സവിശേഷതയുണ്ട്. പ്രിസലി സ്വന്തം പേരില്‍ റെജിസ്റ്റര്‍ ചെയ്ത ആപൂര്‍വം കാറുകളില്‍ സുപ്രധാനിയാണ് കക്ഷി. കാറിന് മുകളിലെ കാലിഫോര്‍ണിയ റെജിസ്‌ട്രേഷന്‍ നമ്പര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.



എന്നാല്‍ ഇവന്‍ കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷമാണ് ലേലത്തിനെത്തുന്നത് .രണ്ടു വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സുഹൃത്തായ ജെയിംസ് ലിറോയ് റോബേട്ട്‌സണ് പ്രിസലി കൈമാറിയ മെര്‍ക്ക് പിന്നീട് മെംഫിസിലെ റോബര്‍ട്ട്‌സണ്‍ മോട്ടോര്‍ കമ്പനിയിലെത്തുകയായിരുന്നു. 2005ല്‍ റോബേര്‍ട്ടസണ്‍ ഇവനെ വീണ്ടും കൈമാറി.



ബോണ്‍ഹാംസ് ഇതിന് മുന്‍പും പ്രശസ്തമായ പ്രൊഫൈലിന് ഉടമകളായ കാറുകളെ ലേലത്തില്‍ അവതരിപ്പിട്ടുണ്ട്. പോപ്പ് ഗായിക കൈലി മിനോഗിന്റെ മെഴിസിഡസ് ബെന്‍സ് എസ്.എല്‍.കെ 230 ഒരു ഉദ്ദാഹരണം മാത്രം. ഡിസംബര്‍ ആറിന് ലേലം ചെയ്യാനിരിക്കുന്ന പ്രിസ്‌ലിയുടെ മെര്‍ക്കിന് 150,000 പൗണ്ട് മുതല്‍ 200,000 പൗണ്ട് വരെ ലഭിക്കുമെന്നാണ് ബോണ്‍ഹാംസിന്റെ കണക്ക്കൂട്ടല്‍.